ഷെയ്ന്‍ നിഗം മുഖ്യ വേഷത്തിലെത്തുന്ന ‘വെയില്‍’ന്‍റെ റിലീസ് ഫെബ്രുവരി 25ന്. നേരത്തേ ജനുവരി 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ജോബി ജോര്‍ജ് നിര്‍മിച്ച ചിത്രം ശരത് മേനോനാണ് സംവിധാനം ചെയ്തത്. അതിനിടെ സംവിധായകന്‍ ശരത് നിര്‍മാതാക്കളായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്നേര്‍സിനെതിരേ പരസ്യ പ്രതികരണം നടത്തിയതും ശ്രദ്ധ നേടിയിരുന്നു.
ഷെയ്‍നിന്‍റെ ഡേറ്റ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൂട്ടിംഗ് ആദ്യ ഘട്ടത്തില്‍ തന്നെ ഏറെ നീണ്ടു പോയിരുന്നു. പിന്നീട് ഷെയ്നിന് നിര്‍മാതാക്കളുടെ വിലക്കുവരുന്നതു വരെയുള്ള പ്രശ്നങ്ങളുടെ തുടക്കം ഈ സിനിമയുടെ സെറ്റില്‍ നിന്നായിരുന്നു. ഷെയ്‌നിന്റെ വിലക്കു നീക്കി ഷൂട്ടിംഗ് ആരംഭിച്ചതിനു പിന്നാലെയാണ് കൊറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. ഷാസ് മുഹമ്മദ് ക്യാമറയും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിച്ചു. തമിഴിലെ ഗായകനായ പ്രദീപ് കുമാറാണ് വെയിലിന് സംഗീതം നല്‍കിയത്.
ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശരത് മേനോന്‍. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരത് തന്നെയാണ് വെയിലിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Shane Nigam starrer Veyil’s new release date is Feb 25th. Debutant Sarath Menon directed the movie.