വെങ്കട് പ്രഭുവിന്‍റെ അഡള്‍ട്ട് കോമഡി ‘മന്‍മദ ലീലൈ’

വെങ്കട് പ്രഭുവിന്‍റെ അഡള്‍ട്ട് കോമഡി ‘മന്‍മദ ലീലൈ’

വലിയ ഹിറ്റായി മാറിയ ‘മാനാട്’-നു ശേഷം വെങ്കട്ട് പ്രഭുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ‘മന്മദ ലീലെെ’. അഡൽറ്റ് കോമഡി സ്വഭാവത്തിലുള്ള ചിത്രത്തിൽ അശോക് സെൽവനാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ഒരു വിവാഹേതര ബന്ധത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നതെന്നാണ് വിവരം. സംയുക്ത ഹെഗ്‌ഡെ, ‘തേഗിഡി’ ഫെയിം സ്മൃതി വെങ്കട്ട്, റിയ സുമൻ എന്നിവര്‍ നായികമാരായി എത്തുന്നു.

‘മാനാട്’ ചിത്രീകരണം തടസപ്പെട്ടപ്പോള്‍ വെങ്കട് പ്രഭു ‘മന്മദ ലീലെെ’ ആരംഭിക്കുകയും വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെങ്കട്ട് പ്രഭുവിന്റെ സഹോദരൻ പ്രേംജി അമരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. തമിഴ് എ അഴകൻ ക്യാമറയും വെങ്കട്ട് രാജൻ എഡിറ്റിംഗും നിർവ്വഹിച്ചു. തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വെങ്കട്ട് പ്രഭുവിന്‍റെ സ്വന്തം ബാനർ ബ്ലാക്ക് ടിക്കറ്റ് കമ്പനിയും റോക്ക്ഫോർട്ട് എന്റർടെയ്ൻമെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Director Venkat Prabhu’s next after Maanaadu is an adult comedy titled ‘Manmada Leelai’. Ashok Selvan essaying the lead role.

Latest Other Language