ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയ്ക്ക് ശേഷം തമിഴ് സൂപ്പര്‍താരം വിജയ് നായകനായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചു. സംവിധായകന്‍ വെങ്കട് പ്രഭു ആദ്യമായി വിജയിനൊപ്പം ഒന്നിക്കുന്നു എന്ന സവിശേഷതയുമായി എത്തുന്ന ചിത്രം ദളപതി 68 എന്ന താല്‍ക്കാലിക പേരിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വേറിട്ട അവതരണ ശൈലിയിലൂടെ ഹിറ്റുകളൊരുക്കിയ വെങ്കട് പ്രഭു ഏറെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് യുവന്‍ ഒരു വിജയ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2024ലാണ് ചിത്ം പുറത്തിറങ്ങുക.