‘വെന്തു തനിന്തതു കാട്’ നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍

‘വെന്തു തനിന്തതു കാട്’ നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍

സംവിധായകന്‍ ഗൗതം മേനോനും സിമ്പുവും ഒന്നിച്ച പുതിയ ചിത്രം ‘വെന്തു തനിന്തതു കാട്’ ഒക്റ്റോബര്‍ 13 മുതല്‍ ഒടിടി പ്രദര്‍ശനം തുടങ്ങും. നേരത്തേ തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് ഡിജിറ്റല്‍ സ്ട്രീമിംഗിന് എത്തുന്നത്. ഗൗതം മേനോന്‍റെ സാധാരണ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ തലത്തിലുള്ള ഗാംഗ്സ്റ്റര്‍ ഡ്രാമയാണ് വിടികെ. വ്യസ്യസ്ത മേക്കോവറുകളില്‍ സിമ്പു ചിത്രത്തിലെത്തുന്നുണ്ട്. എഴുത്തുകാരൻ ജയമോഹനുമായി സഹകരിച്ച് ഗൗതം മേനോൻ ചിത്രത്തിനായി തിരക്കഥയെഴുതി.


വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ത്ഥ് നുനിയാണ് ഛായാഗ്രഹണം. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. കലാസംവിധായകൻ രാജീവൻ, ഗാനരചയിതാവ് താമരൈ, എഡിറ്റർ ആന്റണി, വസ്ത്രാലങ്കാരം ഉത്തര മേനോൻ എന്നിവരും ടീമിലുണ്ട്. നേരത്തേ ‘നദികളിലെ നീരാടും സൂര്യൻ’ എന്നൊരു ചിത്രം സിമ്പുവിനെ നായകനാക്കി ഗൌതം മേനോന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം മാറ്റിവെച്ചാണ് മറ്റൊരു ചിത്രത്തിലേക്ക് നീങ്ങിയത്.

Latest Upcoming