ശ്രദ്ധേയമായി ‘വെന്തു തനിന്തതു കാട്’ ട്രെയിലര്‍

ശ്രദ്ധേയമായി ‘വെന്തു തനിന്തതു കാട്’ ട്രെയിലര്‍

സംവിധായകന്‍ ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വെന്തു തനിന്തതു കാട്’ന്‍റെ ട്രെയിലര്‍ പുറത്തുവന്നു. എഴുത്തുകാരൻ ജയമോഹനുമായി സഹകരിച്ച് ഗൗതം മേനോൻ തിരക്കഥ ഒരുക്കിയ ചിത്രം ഒരു ഡാര്‍ക്ക് ഗാംഗ്സ്റ്റര്‍ ത്രില്ലറാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വ്യത്യസ്മായ ഗെറ്റപ്പുകളില്‍ സിമ്പു എത്തുന്ന ചിത്രത്തിനായി എ.ആര്‍ റഹ്മാന്‍ ഒരുക്കിയ സംഗീതവും ട്രെയിലറില്‍ ശ്രദ്ധ നേടുന്നുണ്ട്.


വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ത്ഥ് നുനിയാണ് ഛായാഗ്രഹണം. കലാസംവിധായകൻ രാജീവൻ, ഗാനരചയിതാവ് താമരൈ, എഡിറ്റർ ആന്റണി, വസ്ത്രാലങ്കാരം ഉത്തര മേനോൻ എന്നിവരും ടീമിലുണ്ട്. നേരത്തേ ‘നദികളിലെ നീരാടും സൂര്യൻ’ എന്നൊരു ചിത്രം സിമ്പുവിനെ നായകനാക്കി ഗൌതം മേനോന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം മാറ്റിവെച്ചാണ് മറ്റൊരു ചിത്രത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

Latest Trailer Video