വൈറലായി ‘വെന്തു തനിന്തത് കാട്’ പുതിയ പോസ്റ്റര്‍ വൈറല്‍

വൈറലായി ‘വെന്തു തനിന്തത് കാട്’ പുതിയ പോസ്റ്റര്‍ വൈറല്‍

സംവിധായകന്‍ ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വെന്തു തനിന്തതു കാട്’ന്‍റെ പുതിയ ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ഗൗതം മേനോന്‍റെ സാധാരണ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ തലത്തില്‍ ഉള്ളതായിരിക്കുമെന്നാണ് പുതിയ ലുക്ക് പോസ്റ്ററും വ്യക്തമാക്കുന്നത്. ഗ്രാമീണ ഗെറ്റപ്പിലാണ് സിമ്പുവുള്ളത്, മെലിഞ്ഞ ലുക്കിലാണ് താരം. എഴുത്തുകാരൻ ജയമോഹനുമായി സഹകരിച്ച് ഗൗതം മേനോൻ ചിത്രത്തിനായി തിരക്കഥയെഴുതുന്നു. സാമൂഹ്യ സ്വഭാവത്തിലുള്ള ചിത്രം നടന്‍ എന്ന നിലയിലും സിമ്പുവിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ത്ഥ് നുനിയാണ് ഛായാഗ്രഹണം. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. കലാസംവിധായകൻ രാജീവൻ, ഗാനരചയിതാവ് താമരൈ, എഡിറ്റർ ആന്റണി, വസ്ത്രാലങ്കാരം ഉത്തര മേനോൻ എന്നിവരും ടീമിലുണ്ട്. നേരത്തേ ‘നദികളിലെ നീരാടും സൂര്യൻ’ എന്നൊരു ചിത്രം സിമ്പുവിനെ നായകനാക്കി ഗൌതം മേനോന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം മാറ്റിവെച്ചാണ് മറ്റൊരു ചിത്രത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

Here is the new poster for director Gautham Menon’s Simbu starrer ‘Vendhu Thanindhathu Kaadu’. The AR Rahman musical will be bankrolled by Vels International.

Latest Other Language