ബിജു മേനോന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് വെള്ളിമൂങ്ങ. ജിബു ജേക്കബ്ബിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ആക്ഷേപഹാസ്യ ചിത്രത്തില്‍ മാമച്ചന്‍ എന്ന കുടിലബുദ്ധിക്കാരനായ രാഷ്ട്രീയക്കാരനായാണ് ബിജുമേനോന്‍ എത്തിയത്. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
തിരക്കഥാകൃത്ത് ജോജി തോമസും ജിബു ജേക്കബ്ബും ബിജുമേനോനും തമ്മില്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആദ്യ ഭാഗത്തിന്‍റെ അവസാനം മാമച്ചന്‍ മന്ത്രി സ്ഥാനത്തില്‍ എത്തുന്നതായിട്ടാണ് അവസാനിക്കുന്നത്. മന്ത്രിയായ മാമച്ചനെ മുഖ്യ കഥാപാത്രമാക്കിക്കൊണ്ടാണ് രണ്ടാം ഭാഗം ആലോചിക്കുന്നത്. തിരക്കഥയുടെ കാര്യത്തില്‍ അന്തിമ ധാരണയായാല്‍ ചിത്രം ഉടന്‍ പ്രഖ്യാപിക്കും.
A Sequel for Biju Menon’s Vellimoonga is on cards. The Jibu Jacob directorial was a super hit on the box office.