ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു. ഷെയിൻ നിഗവും സണ്ണി വെയ്‌നും കിടിലൻ പോലീസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത്‌ എം.സജാസ് രചന നിർവഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷൻസാണ്.

വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്. ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത സംവിധാനം : സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്, സംഘട്ടനം : പി സി സ്റ്റണ്ട്സ് , ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്ണു സുഗതൻ , അനൂപ് സുന്ദരൻ ,പി ആർ ഒ: പ്രതീഷ് ശേഖർ.

Latest Upcoming