സുന്ദര്‍ സി സംവിധാനം ചെയ്ത് ചിമ്പു നായകനായി എത്തുന്ന ‘വന്താ രാജാവാത്താന്‍ വരുവേ’ ഫെബ്രുവരി 1ന് തിയറ്ററുകളിലെത്തും. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയി ഒരുങ്ങിയ ഈ ചിത്രത്തിന് ജോര്‍ജിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഷൂട്ടിംഗുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം.
മേഘാ ആകാശും കാതറിന്‍ ട്രീസയുമാണ് നായികമാര്‍. തെലുങ്കില്‍ പവന്‍ കല്യാണ്‍ ചെയ്ത വേഷത്തിലാണ് ചിമ്പു എത്തുന്നത്. പ്രഭു, രമ്യാ കൃഷ്ണന്‍, യോഗി ബാബു, നാസര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്.
Tags:simbuSundar CVantha Rajavathaan Varuven