അജിത് കുമാര്‍ ചിത്രം ‘വലിമൈ’യുടെ റിലീസ് മാറ്റിവെച്ചു. എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ‘വലിമൈ’ 13ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റ് വന്‍ റിലീസുകള്‍ മാറ്റിവെച്ചെങ്കിലും മുന്‍ നിശ്ചയ പ്രകാരം പൊങ്കല്‍ റിലീസുമായി മുന്നോട്ടുപോകുന്നതിന് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവിധ ഭാഷകളിലായി വലിയ റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിന് ഈ സാഹചര്യത്തിലെ റിലീസ് ഗുണംചെയ്യില്ലെന്ന് വിലയിരുത്തപ്പെട്ടു.
We thank our Distributors in India and across the globe for standing with us at this time. #Valimai #StaySafe#AjithKumar #HVinoth @thisisysr @BayViewProjOffl @ZeeStudios_ @sureshchandraa @ActorKartikeya #NiravShah @humasqureshi @RajAyyappamv @bani_j #Kathir @dhilipaction pic.twitter.com/l4rWF1Xw3Z
— Boney Kapoor (@BoneyKapoor) January 6, 2022
പൊലീസ് വേഷത്തിലാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും അജിതും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ വലിയ ആക്ഷന്‍ രംഗങ്ങളാണ് പ്രധാന സവിശേഷത. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. വലിമൈ ഹിന്ദിയിലും പുറത്തിറക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമായേക്കും വലിമൈ. നേരത്തേ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലും ആഫ്രിക്കയിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു.
ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അജിതിന്‍റെ ക്ലീന്‍ ഷേവും കറുപ്പിച്ച മുടിയും കണ്ണടയുമായുള്ള ഒരു ലുക്കും താടിയില്ലാതെ നരച്ച ഒരു നേര്‍ത്ത മീശയുമായുള്ള ഗെറ്റപ്പും പുറത്തുവന്നിട്ടുണ്ട്. ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.
Ajith Kumar’s Valimai postponed fro Jan 13th. The H Vinodh directorial have Huma Qureshi as the female lead, Prasanna as the antagonist.