അജിത് കുമാര്‍ ചിത്രം ‘വലിമൈ’ നാളെ തിയറ്ററുകളിലെത്തുകയാണ്. എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം അജിത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസാണ്. പൊലീസ് വേഷത്തിലാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും അജിതും ഒന്നിക്കുന്ന ഈ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
വലിമൈ ഹിന്ദിയിലും തെലുങ്കിലും പുറത്തിറക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമാണ് വലിമൈ. നേരത്തേ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലും ആഫ്രിക്കയിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിച്ചത്.
Here is the Kerala theater list for Ajith Kumar’s ‘Valimai’. The H Vinodh directorial is getting a big release.