തിരക്കഥാകൃത്ത് എന്ന നിലയില്‍ നിന്നും നടനായി മാറിയ രണ്‍ജി പണിക്കരുടെ വ്യത്യസ്ത വേഷവുമായി എത്തുന്ന ജയരാജ് ചിത്രം ഭയാനകത്തിലെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. നവരസം സീരീസില്‍ ജയരാജ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. തകഴിയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ഭയാനകം ഒരുക്കിയത്. കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം എന്നിവയാണ് ജയരാജിന്റെ നവരസ പമ്പരയില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റ്മാനായാണ് രണ്‍ജി പണിക്കര്‍ എത്തുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം യുദ്ധക്കാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മകളുമാണ് ചിത്രത്തിലുള്ളത്. ഗൗരി കുഞ്ഞമ്മ എന്ന വേഷമാണ് ആശ ശരത് ചെയ്യുന്നത്. അവരുടെ രണ്ടു മക്കളും സൈനികരായി യുദ്ധ ഭൂമിയിലാണ്. അര്‍ജുനന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിലെ പാട്ടുകള്‍ക്കായി ഒന്നിക്കുന്നു എന്നതും സവിശേഷതയാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് കലാ സംവിധാനം.
Tags:asha sarathbhayanakamjayarajranji panikkar