മോഹന്‍ലാല്‍ നായകനായ ഒടിയന്റെ റിലീസിനു പിന്നാലെ ചിത്രത്തെ കുറിച്ചുയരുന്ന മോശം പ്രതികരണങ്ങളും തനിക്കെതിരേയുള്ള ആക്ഷേപങ്ങളും മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. തനിക്കെതിരേ കുറേക്കാലമായി തുടരുന്ന വ്യക്തിപരമായ ആക്ഷേപങ്ങളുടെ തുടര്‍ച്ചയാണിതെന്നും വാടകക്കെടുത്ത കുറച്ചാളുകളാണ് ഇരുന്നൂറിലധികം പ്രൊഫൈലുകളുണ്ടാക്കി തനിക്കെതിരേ സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നും ശ്രീകുമാര്‍ പറയുന്നു.
മഞ്ജുവാര്യര്‍ വീണ്ടും സിനിമയിലേക്കെത്തുന്നതിന് കാരണക്കാരനായ ആള്‍ എന്ന നിലയില്‍ പലര്‍ക്കും തന്നോട് വൈരാഗ്യമുണ്ടെന്നും അതിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ വിഷമമില്ലെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജു വാര്യര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത തനിക്കുണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. l