New Updates

ആന്റണി പെരുമ്പാവൂരിനെ കുറിച്ച് വികാര നിര്‍ഭരനായി ഒടിയന്‍ സംവിധായകന്‍

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ ആദ്യമായി സിനിമാ സംവിധായകനാകുന്ന ചിത്രമാണ് ഒടിയന്‍. മലയാളം കണ്ട എക്കാലത്തെയും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ മോഹന്‍ലാല്‍ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ആന്റണി പെരുമ്പാവൂരിനെ കുറിച്ച് തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വി എ ശ്രീകുമാര്‍ പറയുന്നതിങ്ങനെ, ‘ നിര്‍ഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിര്‍മ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായതും.സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാന്‍ ആന്റണിക്ക് കഴിഞ്ഞിരുന്നു.

ഒടിയന്റെ നിര്‍മ്മാണ ചിലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കല്‍ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഞാന്‍ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നല്‍കി വാര്‍ത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല.ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരില്‍ പറയാത്ത ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ; നന്ദി ആന്റണി, എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കരുത്തോടെ കൂടെ നിന്നതിന്’

Next : പതിനെട്ടാം പടി അതിജീവനത്തിന്റെ കഥ, വമ്പന്‍ ആക്ഷന്‍ കാംപ് വിഡിയോ- കൂടുതല്‍ അറിയാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *