ഫോട്ടോ-മുൻ മന്ത്രി കെ പി മോഹൻ എം എൽ എ ,മാമുക്കോയക്ക് ആദര ഫലകം കൈമാറുന്നു
തലശ്ശേരി : പ്രേക്ഷക ശ്രദ്ധ ആകർഷിച്ച് രണ്ടാം വാരത്തിലേക്ക് കടക്കുന്ന ‘ഉരു’ എല്ലാ തലമുറകളെയും ആകർഷിക്കുന്നു.. പ്രമുഖരായ എഴുത്തുകാരും രാഷ്ട്രീയ സാമൂഹ്യമേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഉരു സിനിമയെ കുറിച്ചു മികച്ച അഭിപ്രായങ്ങളാണ് പറയുന്നത് . ഉരു’ എന്ന സിനിമ തിയേറ്ററുകളില്‍ രണ്ടാംവാരം പിന്നിടുമ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരും അഭ്യുയദകാംഷികളും തലശ്ശേരിയിൽ ആഘോഷപരിപാടി സംഘടിപ്പിച്ചു . ഷറോസ് റസിഡന്‍സിയില്‍ വച്ച് നടന്ന ചടങ്ങ് കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളുര്‍ അധ്യക്ഷത വഹിച്ചു. മാമുക്കോയ ‘ഉരുവി’ല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും, പ്രവാസ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരമാണ് ഈ സിനിമയില്‍ അനാവരണം ചെയ്തതെന്നും കെ പി മോഹനൻ എം എൽ എ പറഞ്ഞു. ലോകത്തെ തന്നെ മാറ്റി മറിച്ച, ഉരു എന്ന സംസ്‌ക്കാരം അറിയാനും, പഠിക്കാനും ഈ സിനിമ നിമിത്തമാകുമെന്ന് നടന്‍ മാമുക്കോയ പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കെ.പി മോഹനന്‍ എം.എല്‍.എ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രദീപ് ചൊക്ലി, സംവിധായകന്‍ ഇ.എം അഷ്‌റഫ് , ആല്‍ബര്‍ട്ട് അലക്‌സ്, രാജേന്ദ്രൻ തായാട്ട് ,സോമന്‍ പന്തക്കല്‍ സംസാരിച്ചു.