നവ സിനിമയുടെ പേരിൽ ഇറങ്ങുന്ന പല സിനിമകളും പിതൃസൂന്യമാണെന് സംവിധായകൻ ഇ എം അഷ്‌റഫ് ..
കണ്ണൂർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉരു സിനിമയുടെ സംവിധായകൻ അഷ്‌റഫ്. പല സിനിമകളിലും ജീവിതാനുഭങ്ങളില്ല, കേരളീയതയില്ല, കുടുംബാന്തരീക്ഷമില്ല
ദേശീയ തലത്തിൽ ഇന്ന് മലയാള സിനിമക്ക് പ്രാധാന്യം നഷ്ടപെട്ടത് ഇതൊക്കെ കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയെക്കാൾ മറ്റു ഭാഷ ചിത്രങ്ങൾ കേരളത്തിൽ കൂടുതൽ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന്‍റെ കാരണം ആരും അന്വേഷിക്കുന്നില്ലെന്നും ഇ എം അഷ്‌റഫ് പറഞ്ഞു. പഴയ കേരളീയ ജീവിതാന്തരീക്ഷം സിനിമയിൽ തിരിച്ചു കൊണ്ടുവരുന്നതിന് തങ്ങൾ നടത്തിയ ശ്രമം ആണ് ഉരു സിനിമയെന്ന് നിര്‍മാതാവ് മൻസൂർ പള്ളൂർ പറഞ്ഞു. തിരുവനന്തപുരത്തും തലശ്ശേരിയിലും നടന്ന പ്രിവ്യൂ ഷോകളില്‍ ‘ഉരു’വിനു നല്ല പൊതു സ്വീകാര്യതയാണ് ലഭിച്ചത്. ഇനി ഉരു സിനിമ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മൻസൂർ പള്ളൂർ കൂട്ടിച്ചേര്‍ത്തു.