ബേപ്പൂരിലെ ഉരു നിർമിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിച്ച ഉരു (Uru) സിനിമക്കുള്ള പ്രേംനസിർ അവാർഡുകൾ (Prem Nazir Awards) വിതരണം ചെയ്തു ,,പ്രത്യേക ജൂറി പുരസ്‌കാരം സംവിധായകൻ ഇ എം അഷ്‌റഫ് (EM Ashraf) മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാർഡ് നിർമാതാവ് മൻസൂർ പള്ളൂർ (Mansoor Palloor) മികച്ച ഗാനത്തിനുള്ള അവാർഡ് എൻ പ്രഭാവർമ (Prabhavarma) എന്നിവർ ഏറ്റുവാങ്ങി.
തിരുവന്തപുരം ശ്രീചിത്തിര തിരുനാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അവാർഡുകൾ സമ്മാനിച്ചു .. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രശസ്തി പത്രം വിതരണം ചെയ്തു . ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പങ്കെടുത്തു.