ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ഉറി’യുടെ ട്രെയ്‌ലര്‍ കാണാം. നവാഗതനായ ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്കി കൗശലാണ്.യാമി ഗൗതം, കൃതി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ജനുവരി 11ന് ചിത്രം തീയറ്ററുകളില്‍ എത്തും.
ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിരുന്നു. 17 സൈനികരാണ് ഉറിയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞത്.
Tags:Aditya DharURIVicky KaushalYami Gautam