മഹേഷ് ബാബുവിന്‍റെ “സർക്കാരു വാരി പാതാ”യുടെ ആദ്യ അറിയിപ്പ് പോസ്റ്ററുമായി അണിയറ പ്രവർത്തകർ

Mahesh Babu's Birthday blaster
Mahesh Babu's Birthday blaster

സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ”സർക്കാരു വാരി പാത്ത”യുടെ ആദ്യ അറിയിപ്പ് പോസ്റ്റർ ഇറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. താരത്തിൻ്റെ ജന്മദിന ബ്ലാസ്റ്റർ ആഗസ്റ്റ് 9ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിലൂടെ. പോസ്റ്ററിൽ മഹേഷ് ബാബു മികച്ച സ്റ്റൈലിഷ് ലുക്കിൽ ഒരു ആഡംബര കാറിൽ നിന്ന് പുറത്തുവരുന്നതാണ് ഉള്ളത്.

പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ”സർക്കാരു വാരി പാതാ” മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി നിർമ്മിക്കുന്നു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. തമൻ.എസ് സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആർ.മധിയാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ: രാജ് കുമാർ, എഡിറ്റർ: മാർത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, ആക്ഷൻ: റാം – ലക്ഷ്മൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു, വി.എഫ്.എക്സ്: യുഗന്ധർ.ടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജനുവരി 13ന് റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Here is an update poster for Mahesh Babu’s Sarkaru vaari Patha’. A birthday blaster will release on Aug 9th.

You may also like...

Leave a Reply

Your email address will not be published. Required fields are marked *