ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്‍ പ്രോഗ്രാമില്‍ അവസാന റൗണ്ടില്‍ എത്തിയ റോഷനും നന്ദുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഓട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധുരിയും പ്രധാന വേഷത്തിലുണ്ട്. കളിമണ്ണിനു ശേഷം തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അലന്‍സിയാര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്‌നിഖാന്‍, രജിത മധു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
രാജേഷ് കെ നാരായണന്‍ കഥ,തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പപ്പു നിര്‍വഹിക്കുന്നു.ശ്രീകുമാരന്‍ തമ്പി, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-വിഷാല്‍ വി എസ്.