ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ ഇത് ബയോപിക്കുകളുടെയും ചരിത്ര സിനിമകളുടെയും കാലമാണ്. നിരവധി സ്‌പോര്‍ട്‌സ് ബയോപിക്കുകള്‍ ഇതിനകം കണ്ട ബോളിവുഡില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ രാജകുമാരനായിരുന്ന ബൈച്ചുങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുകയാണ്. ‘സില ഗാസിയാബാദ്’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ ആനന്ദ് കുമാറാണ് ബോളിവുഡില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്റെ ജീവിത കഥയൊരുക്കുന്നത്. പ്രശാന്ത് പാണ്ഡെ ആണ് തിരക്കഥ ഒരുക്കുന്നത്. തിരക്കഥയില്‍ ബൂട്ടിയയും പങ്കാളിയാണ്. ബൂട്ടിയയുടെ വേഷത്തില്‍ എത്തുന്ന നടനെ നിശ്ചയിച്ചിട്ടില്ല.
സിക്കിമിലെ നമാച്ചി ഗ്രാമത്തില്‍ കര്‍ഷകകുടുംബത്തില്‍ ജനിച്ച ബൂട്ടിയ ഒരു പതിറ്റാണ്ടോളം ഇന്ത്യന്‍ ഫുട്‌ബോളിനെ നയിച്ചു. ഒരു സിനിമയാക്കാന്‍ പോന്ന ജീവിതം തനിക്കുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് ബുട്ടിയ പറയുന്നു. ഐഎം വിജയനൊപ്പം ഇന്ത്യക്ക് വേണ്ടി നിരവധി മുന്നേറ്റങ്ങളും വിജയങ്ങളും ബൂട്ടിയ നടത്തി.