അരുണ്‍ വൈഗ സംവിധാനം ചെയ്ത് സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ഉപചാരപൂർവം ഗുണ്ട ജയന്‍’ നാളെ തിയറ്ററുകളിലെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാര്‍ ഫിലിംസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. നര്‍മ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രത്തിന്‍റെ തീയേറ്റർ ലിസ്റ്റ് കാണാം.
ജോണി ആന്‍റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്‍റ്സും നിര്‍മാണത്തില്‍ പങ്കാളികളാണ്. രാജേഷ് വര്‍മയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കി. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ നിര്‍വഹിച്ചു.
Saiju Kurupp and Siju Wilson essaying lead roles in Arun Vaiga directorial ‘Upacharapoorvam Gunda Jayan’. Here is the theater list.