ഉണ്ണി മുകുന്ദന്റെ പുതിയ കാംപസ് ചിത്രം ചോക്ക്‌ളേറ്റ് പ്രഖ്യാപിച്ചു. സ്റ്റോറി റീടോള്‍ഡ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന് ഇതേ പേരില്‍ ഇറങ്ങിയ പ്രിഥ്വിരാജ് ചിത്രവുമായി പ്രമേയത്തില്‍ ചില സാമ്യതകളുണ്ടെന്ന സൂചനയും ആദ്യ ടൈറ്റില്‍ പോസ്റ്ററിലുണ്ട്. സേതു തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യും.
3000 പെണ്‍കുട്ടികള്‍ക്ക് ഒരാള്‍, പഠിക്കാനുമല്ല പഠിപ്പിക്കാനുമല്ല എന്നീ വാചകങ്ങളും പോസ്റ്ററിലുണ്ട്. പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം ആണ് ചിത്രം നിര്‍മിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ