മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദന്‍ കരിയറില്‍ മികച്ച നിലയില്‍ മുന്നേറുകയാണ്. ഇനി വരാനുള്ള ‘മേപ്പടിയാന്‍’, ‘ബ്രൂസ്‍ലി’ എന്നീ ചിത്രങ്ങളില്‍ വലിയ പ്രതീക്ഷയാണ് താരത്തിനുള്ളത്. മേപ്പടിയാന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തിടെ ഉണ്ണിയുടെ ജന്മദിനത്തിലാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‍ലിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. ഇപ്പോള്‍ വ്യത്യസ്തമായ മേക്ക് ഓവറില്‍ താരം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
ഗൃഹലക്ഷ്മി മാഗസിനായി നടത്തിയ ഈ ഫോട്ടോഷൂട്ടില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് താരം എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തി അല്‍പ്പം മെലിഞ്ഞ ലുക്കിലാണ് ഇതില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്നത്.
Here is Unni Mukundan’s new photoshoot video. He is appearing in a beard stylish look.