ഉണ്ണിമുകുന്ദന്‍റെ ‘ബ്രൂസ്‍ലി’ നവംബറില്‍ തുടങ്ങും

ഉണ്ണിമുകുന്ദന്‍റെ ‘ബ്രൂസ്‍ലി’ നവംബറില്‍ തുടങ്ങും

ഉണ്ണി മുകുന്ദന്‍ മുഖ്യ വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ചിത്രം ‘ബ്രൂസ്‍ലി’യുടെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകും. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, ഛായാഗ്രഹണം.ഷാജികുമാർ.

കലാസംവിധാനം – ഷാജി നടുവിൽ മേക്കപ്പ്. ജിതേഷ് പൊയ്യ . കോസ്റ്റും – ഡിസൈൻ.-സുജിത് സുധാകർ . കോ- പ്രൊഡ്യൂസേർസ്.- ബൈജു ഗോപാലൻ – വി .സി .പ്രവീൺ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ മലയാളപ്പിറവിയായ നവംബർ മാസം ഒന്നാം തീയതി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. വാഴൂർ ജോസ്. ഫോട്ടോ – പ്രേംലാൽ പട്ടാഴി .

Latest Upcoming