തന്‍റെ ഒറ്റപ്പാലത്തെ ഓഫിസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തിയതില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താരം ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ലഭിച്ച പരാതിയിലാണ് പരിശോധന നടന്നത്. റെയ്ഡുമായി പൂര്‍ണമായി സഹകരിച്ചെന്നും കണക്കുകളൊക്കെ കൃത്യമായി നല്‍കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഞാനൊരു പ്രൊഡക്‌ഷന്‍ കമ്പനി തുടങ്ങിയിരുന്നു. അതിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് ‘മേപ്പടിയാൻ’. അതിന്‍റെ ഫണ്ടിങും സോഴ്സും ഒക്കെ അറിയാൻ എത്തിയതായിരുന്നു അവർ. കണക്കുകളൊക്കെ കൃത്യമായി നൽകി. ഞങ്ങളും സഹകരിച്ചു. എല്ലാം പോസിറ്റിവായിരുന്നു,” ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ഇഡിയുടെ കൊച്ചി, കോഴിക്കോട് ഓഫിസുകളില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Actor Unni Mukundan responding to ED raid on his office regarding Meppadaiyan’s production.