ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രം മിഖായേല്‍ ജനുവരിയില്‍ തിയറ്ററുകളിലെത്തുകയാണ്. നിവിന്‍ പോളിയെ നായകനാക്കി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷം മാര്‍ക്കോ ജൂനിയറായി എത്തുന്നത്. ചിത്രത്തിലെ ഉണ്ണിയുടെ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
മഞ്ജിമ മോഹന്‍ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തില്‍ ജോര്‍ജ് പീറ്റര്‍ എന്ന പ്രധാനപ്പെട്ടൊരു കഥാപാത്രമായി സിദ്ദിഖ് എത്തുന്നുണ്ട്. ഫാമിലി ക്രൈം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മിക്കുന്നത്.