ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ലൊക്കേഷന്‍ ഫോട്ടോ വൈറലാകുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ലുക്ക് നേരത്തേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിത്രം വിജയ് സേതുപതി പുറത്തുവിട്ടു. സാമന്തയാണ് നായിക. ത്യാഗരാജന്‍ കുമാരരാജയാണ് സംവിധാനം.
Tags:fahad fazilsamanthasuper deluxethyagarajan kumararajavijay sethupati