വിജയുടെ ‘വാരിസ്’ ട്രെയിലര്‍ എത്തി

വിജയുടെ ‘വാരിസ്’ ട്രെയിലര്‍ എത്തി

‘ബീസ്റ്റി’നു ശേഷം ആരാധകരുടെ പ്രിയതാരം വിജയ് (Thalapathy Vijay) നായകനായി തിയറ്ററുകളിലെത്തുന്ന ‘വാരിസ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വംശി പൈഡിപള്ളി (Vamshi Paidipalli) സംവിധാനം ചെയ്ത ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് എത്തുക. തമിഴിലും തെലുങ്കിലുമായി എത്തുന്ന ചിത്രത്തിന് എസ്‍. തമൻ (S. Thaman) ആണ് സംഗീതം നല്‍കുന്നത്.


രശ്‍മിക മന്ദാന (Rashmika Mandana) ആണ് നായിക. വിജയുടെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാമിലി എന്‍റര്‍ടെയ്നറാണ് വാരിസെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ഇതിനകം വന്‍ പ്രീ റിലീസ് ബിസിനസ് നടന്നു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയുടെയും അജിത്തിന്‍റെയും ചിത്രങ്ങള്‍ ഒരുമിച്ച് പൊങ്കലിനെത്തുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്.

Latest