തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്റെ (Beast) ട്രെയിലർ (Triler) പുറത്തിറങ്ങി. സണ്‍ പിക്ചേര്‍സ് ആണ് നിര്‍മിക്കുന്ന ഈ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. 2 മണിക്കൂർ 25 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ആക്ഷനും കോമഡിയും ചേർന്ന എന്റർടെയ്നർ ആണ് ചിത്രം.
#Beast Trailer https://t.co/V3sX1lczMF
— Vijay (@actorvijay) April 2, 2022
മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് (Nelson Dileep Kumar) സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ ആണ് നായിക. ഷൈന്‍ ടോം ചാക്കോ ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ഏപ്രില്‍ 13ന് തിയറ്ററുകളിലെത്തും.