ഷെയിൻ നിഗം നായകനായെത്തുന്ന ‘ഉല്ലാസം’, ട്രെയിലർ കാണാം

ഷെയിൻ നിഗം നായകനായെത്തുന്ന ‘ഉല്ലാസം’, ട്രെയിലർ കാണാം

ഷെയിൻ നിഗം നായകനായെത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


പ്രവീൺ ബാലകൃഷ്ണന്റെതാണ് തിരക്കഥ. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറ സ്വരൂപ് ഫിലിപ്പും, എഡിറ്റിംഗ് ചെയ്തത് ജോൺ കുട്ടിയുമാണ്.

Latest Trailer Video