റോഷന്‍ ആന്‍ഡ്രൂസിന്‍റെ (Roshan Andrews) സംവിധാനത്തില്‍ നിവിന്‍ പോളി (Nivin Pauly) മുഖ്യ വേഷത്തിലെത്തുന്ന ‘സാറ്റര്‍ഡേ നൈറ്റ്സ്’-ന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഫണ്‍ എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ളതാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
Here it is, the official trailer of #SaturdayNight 🎭
Celebrating Stanley & his crazy gang! A never-seen-before kinda friendship 🔥https://t.co/AMbFoTrhyh @Films_AV @SaturdayN8 #rosshanandrrews @NivinOfficial @siju_wilson @AjuVarghesee @SaniyaIyappan_ @GraceAntonyy
— Sathish Kumar M (@sathishmsk) September 5, 2022
ദുബായ്, ബെംഗളൂർ, മൈസൂർ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തില്‍ പ്രധന വേഷങ്ങളിലുണ്ട്. നവീന്‍ ഭാസ്‍കറാണ് തിരക്കഥ ഒരുക്കുന്നത്. ആർ. ദിവാകരൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്നു.