കീർത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യ ഈ ഉല്‍സവ കാലത്ത് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. നരേന്ദ്ര നാഥാണ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ദേശീയ പുരസ്കാരം നേടിയ മഹാനടിക്ക് ശേഷം കീർത്തി സുരേഷ് അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് മിസ് ഇന്ത്യ.
ജഗപതി ബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്റ, സുമന്ത്, പൂജിത പൊന്നാട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്‌ഷൻസ് ആണ് നിർമാണം.
Here is the trailer for Keerthy Suresh starrer ‘Miss India’. The Narendra Nath directorial will release on Netflix.
Tags:Keerthy SureshMiss India