ആര്യയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയ ടെഡ്ഡി നേരിട്ടുള്ള ഒടിടി റിലീസിന് തയാറെടുക്കുകയാണ്. മാര്‍ച്ച് 19ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇതിനു മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യയുടെ ഭാര്യ സയേഷ തന്നെയാണ് നായികയായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മിക്കുന്ന ചിത്രത്തിന് എഡി ഇമാന്‍ സംഗീതം നല്‍കിയിരിക്കുന്നു.
ആര്യയുടെയും സയേഷയുടെയും വിവാഹ ദിവസമാണ് ടെഡ്ഡിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ആര്യക്കുള്ളത്. താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന തരത്തിലുള്ള തിരക്കഥയാണ് ടെഡ്ഡിയുടേതെന്ന് അഭിമുഖങ്ങളില്‍ ആര്യ പറഞ്ഞിരുന്നു.
Here is the trailer for Arya starrer Teddy. Sayyesha playing the female lead in this Shakthi Soundar Rajan directorial. Direct OTT release on Disney Hotstar.