ഡോ. ബിജുവിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’, ടോവിനോയുടെ വേറിട്ട ലുക്ക് പുറത്ത്

ഡോ. ബിജുവിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’, ടോവിനോയുടെ വേറിട്ട ലുക്ക് പുറത്ത്

ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ ടൊവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘അദൃശ്യ ജാലകങ്ങള്‍’ എന്ന ചിത്രത്തിലെ ടൊവിനോയുടെ ലുക്ക് പുറത്തുവിട്ടു. വേറിട്ട മേക്കോവറില്‍ അവതരിപ്പിക്കുന്ന ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രത്തിന് ഒരു പേരുണ്ടാകില്ല. നമുക്ക് ചുറ്റുമുള്ള പേരറിയാത്ത നിരവധി പേരുടെ പ്രതിനിധിയാണ് ഈ കഥാപാത്രമെന്നും സാമൂഹ്യ പ്രസക്തമായ ഉള്ളടക്കത്തെ സര്‍റിയല്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ടോവിനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.


നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സും എത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷനും ഇതിനകം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിട്ടുള്ളത്.

Latest Upcoming