ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. ടോവിനോ ആദ്യമായാണ് പൂര്‍ണമായൊരു പൊലീസ് നായക വേഷത്തില്‍ എത്തുന്നത്. ടോവിനോയുടെ ആദ്യ മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് പൊലീസ് ചിത്രം ഇന്‍സ്‌പെക്റ്റര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മാതൃകയിലൊരു കഥാപാത്രമാണ് ടോവിനോ ചെയ്യുന്നത്. കല്‍ക്കിയിലെ കഥാപാത്രത്തിനായി കഠിനമായ വര്‍ക്കൗട്ട് ടോവിനോ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും, പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് കല്‍ക്കി നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാറാമും ചേര്‍ന്നാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ