ടോവിനോയുടെ ‘വരവ്’ പ്രഖ്യാപിച്ചു

ടൊവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘വരവ്​’ പ്രഖ്യാപിച്ചു. ഗോ ദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഗ്രാഫിക് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് മോഹന്‍ലാലാണ് വരവിന്‍റെ വരവ് അറിയിച്ചത്. പതിയറ എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ പ്രദീപ്‌ കുമാർ പതിയറ നിര്‍മാണം നിര്‍വഹിക്കുന്നു. വര്‍ഷാവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

സംവിധായകനൊപ്പം നവാഗതനായ സരേഷ് മലയൻകണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കും. തെലുങ്കിലും തമിഴിലും ശ്രദ്ധേയമായ ഗുണ ബാലസുബ്രമണ്യനാണ് സംഗീതം നിര്‍വഹിക്കുന്നത്. പി എം സതീഷാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ. ക്രീയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം – ദിവ്യ സ്വരൂപ്‌ ഫിലിപ്പ്. പ്രമുഖ പ്രൊഡക്ഷൻ, ഡിസ്ട്രിബൂഷൻ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. പോസ്റ്റർ ഡിസൈൻ- സീറോവ് ഉണ്ണി.

Tovino Thomas will essay the lead role in script write Rakesh Mantodi’s directorial debut ‘Varavu’

Latest Upcoming