വൈറലായി ടോവിനോയുടെ ‘എ ആര്‍ എം’ ടീസർ

വൈറലായി ടോവിനോയുടെ ‘എ ആര്‍ എം’ ടീസർ

ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന ‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി . മൂന്നു വേഷത്തില്‍ ടോവിനോ എത്തുന്ന ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായിക. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും പുറത്തിറക്കും. എആർഎം എന്ന ചുരുക്കപ്പേരിലാണ് ചിത്രം വിവിധ ഭാഷകളിൽ അവതരിപ്പിക്കുന്നത്.


1900, 1950, 1990 എന്നീ മൂന്നു കാലങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.സുജിത് നമ്പ്യാരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.ദിബു നിനന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം വിവിധ ഭാഷകളില്‍ മൊഴിമാറ്റി പുറത്തിറക്കുന്നതിനും ആലോചിക്കുന്നുണ്ട്.

Latest Trailer