തീവണ്ടിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ സംയുക്താ മേനോന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം ലില്ലി ഇന്നലെ തിയറ്ററുകളിലെത്തി. ഏറെ വയലന്‍സ് നിറഞ്ഞ ചിത്രീകരണ സ്വഭാവം സ്വീകരിച്ച ചിത്രം സംവിധാനം ചെയ്തത് പ്രശോഭ് വിജയനാണ്. ഗര്‍ഭിണി കഥാപാത്രമായി എത്തിയ സംയുക്തയുടെ പ്രകടനം ചിത്രത്തില്‍ ഏറെ പ്രശംസ നേടുന്നുണ്ട്.
പൂര്‍ണമായും ഒരു ടീമിന്റെ ഭാഗമായി സിനിമ ചെയ്തത് ലില്ലിയിലാണെന്ന് സംയുക്ത പറയുന്നു. ആദ്യാവസാനം സിനിമയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് സംവിധായകന് നിര്‍ബന്ധമായിരുന്നു.
‘ കുറേ തയ്യാറെടുപ്പുകള്‍ നടത്തിയതിനാലാവണം ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളും മറ്റും വന്നിരുന്നു. സെറ്റില്‍ ഏതാണ്ട് എല്ലാവര്‍ക്കും പനിയും പിടിപെട്ടു. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തു.’ സംയുക്ത അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ