കന്നഡയില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ലെ (KGF Chapter 2) പുതിയ ലിറിക് വിഡിയോ വൈറലാകുന്നു. ഈ വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കെജിഎഫ് 2. പ്രശാന്ത് നീലിന്‍റെ (Prasanth Neel) സംവിധാനത്തില്‍ യഷ് (Yash) മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. തൂഫാന്‍ (Thoofan) എന്ന തലക്കെട്ടിലുള്ള പാട്ടാണ് പുറത്തുവന്നിട്ടുള്ളത്. രവി ബര്‍സുര്‍ ആണ് സംഗീതം നല്‍കിയിട്ടുള്ളത്.
https://t.co/JYX8WHoJrK
— cinema keralam (@silmacine) March 21, 2022
സഞ്ജയ് ദത്താണ് കെജിഎഫ് രണ്ടാം ചാപ്റ്ററിലെ പ്രധാന വില്ലന്‍. കന്നഡയില്‍ നിന്നുള്ള ആദ്യത്തെ ആഗോള ഹിറ്റ് എന്ന വിശേഷണമാണ് കെജിഎഫ് ചാപ്റ്റര്‍ ഒന്നിനുള്ളത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. കോളാര്‍ സ്വര്‍ണ ഖനികളിലൊന്നിന്റെ ചരിത്രത്തെ ഭാവന കൂടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന കെജിഎഫ് സീരീസ് മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്. രവീണ ടണ്ഡനാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.