ജിയെന്‍ കൃഷ്ണകുമാറിന്റെ സംവിധാനത്തില്‍ പ്രിഥ്രിരാജ്, ഇന്ദ്രജിത്, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടിയാന്‍ വന്‍ പ്രതീക്ഷകളോടെ തിയറ്ററില്‍ എത്തിയ ചിത്രമാണ്. മുരളീഗോപി സംവിധാനം ചെയ്ത ചിത്രം അവതരണ ശൈലി കൊണ്ടും മേക്കിംഗ് കൊണ്ടും റിലീസിനു മുമ്പേ ചര്‍ച്ചയായ ചിത്രമാണ്. എന്നാല്‍ ആദ്യ ഒരാഴ്ചയിലെ മികച്ച പ്രകടനത്തിന് ശേഷം ചിത്രം ബോക്‌സ്ഓഫിസില്‍ തളര്‍ച്ച നേരിടുകയാണ്.
എട്ടു ദിവസത്തില്‍ 10 കോടി കളക്ഷന്‍ കേരള ബോക്‌സ്ഓഫിസില്‍ നേടിയ ചിത്രം 18 ദിവസത്തില്‍ നേടിയത് 12.73 കോടി രൂപ മാത്രമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 25 കോടിക്കടുത്ത് ബജറ്റിലാണ് ടിയാന്‍ ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.