അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍(Tinu Pappachan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനാകുന്ന ചിത്രത്തില്‍. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഒരു ത്രില്ലറാണെന്നാണ് ലഭിക്കുന്ന വിവരം.
അങ്കിള്‍ എന്ന ചിത്രത്തിനു ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്. രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവര്‍ പ്രധാന താരനിരക്കാരില്‍ ചിലരാണ്.