അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍(Tinu Pappachan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനാകുന്ന ചിത്രം ‘ചാവേര്‍’ എന്ന പേരിലാണ് എത്തുക. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്നാണ് ലഭിക്കുന്ന വിവരം.
Dreams do come true when you strongly desire and work hard for it!!
Revealing the title announcement poster of Tinu Pappachan movie
………………CHAAVER…………….#Chaaver #ChaaverMovie#TinuPappachan#AntonyVarghese #ArjunAsokan pic.twitter.com/B7nsSvpVK1— Kunchacko Boban (@KunchacksOffl) November 2, 2022
അങ്കിള്‍ എന്ന ചിത്രത്തിനു ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്. രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ട്.