അജിത് ചിത്രം ‘തുനിവ്’-ന് യു/എ,

അജിത് ചിത്രം ‘തുനിവ്’-ന് യു/എ,

അജിത് കുമാര്‍ (Ajith Kumar) നായകനായി എത്തുന്ന പുതിയ ചിത്രം ‘തുനിവ്’-ന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. അജിത്തിന്‍റെ അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത എച്ച്. വിനോദ് (H Vinodh) തന്നെ സംവിധാനം ചെയ്ത ഈ ചിത്രം യുഎ സര്‍ട്ടിഫിക്കറ്റോടെയാണ് എത്തുക പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. മഞ്ജുവാര്യര്‍ (Manju Warrier) ആണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. അജിത്തിനൊപ്പം മഞ്ജുവിന്‍റെയും ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെട്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗായി തുടരുകയാണ്.

2 മണിക്കൂര്‍ 25 മിനുറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന് ഉണ്ടാവുക. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട ത്രില്ലര്‍ ചിത്രമാണിത്. ചിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിനായി ജിബ്രാന്‍ സംഗീതം നല്‍ക്. നേരത്തേ അജിത് മുഖ്യ വേഷത്തിലെത്തിയ ഹെയ്സ്റ്റ് ത്രില്ലര്‍ ചിത്രം മങ്കാത്ത താരത്തിന്‍റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ്. നേരത്തേ ധനുഷിന്‍റെ നായകനായി അസുരന്‍ എന്ന ചിക്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജുവിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്.

Latest Other Language