ശ്രീനിവാസനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തിരുന്നക്കരയിലെ ഗോപിയേട്ടന്‍ എന്നായിരിക്കും. കോട്ടയമായിരിക്കും പ്രധാന ലൊക്കേഷന്‍. ഉണ്ണി ആര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ പുതിയ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഷൂട്ടിംഗ് എപ്പോഴാണ് തുടങ്ങുകയെന്ന് വ്യക്തമല്ല.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരു ഭയങ്കര കാമുകന്‍ എന്നൊരു ചിത്രവും ലാല്‍ജോസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുതിയ അറിയിപ്പുകളുണ്ടായിട്ടില്ല.
Tags:laljosesreenivasanunni r