‘തിറയാട്ടം’-ലെ ഗാനം നാളെ പുറത്തിറങ്ങും

‘തിറയാട്ടം’-ലെ ഗാനം നാളെ പുറത്തിറങ്ങും

സജീവ് കിളിക്കുലം രചന, തിരക്കഥ , സംവിധാനം നിർവ്വഹിച്ച ‘തിറയാട്ടം’ എന്ന സിനിമയുടെ ഗാനം നാളെ വൈകുന്നേരം സംഗീത് ശിവൻ (സംവിധായകൻ ),ടിനി ടോം ( നടൻ ) , നേമം പുഷ്പരാജ് ( സംവിധായകൻ ), കോട്ടയം നസീർ ( നടൻ), ആർ എസ് വിമൽ (സംവിധായകൻ ), മൻസൂർ പള്ളൂർ ( ഫിലിം മേക്കർ ) ചേർന്ന് 5 മണിക്ക് ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു .

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥയുടെ പശ്ചാത്തലത്തിൽ എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ ആർ നിർമ്മിച്ച ചിത്രം അടുത്തു തന്നെ തീയേറ്ററുകളിലെത്തും . സജീവ് കിളിക്കുലം തന്നെയാണ് തിറയാട്ടം സിനിമയുടെ ഗാന രചനയും സംഗീതവും ചെയ്തിരിക്കുന്നത് പ്രശസ്ത നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടെ തിറയാട്ടത്തിന്റെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. മധു ബാലകൃഷ്ണനും , നിത്യ മാമ്മനുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .

Latest Upcoming