നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ടോവിനോ തോമസ് നായകനായ തീവണ്ടി. നവാഗതനായ ഫെലിനി സംവിധാനം ചെയ്ത ചിത്രം ഇതിനകം മുടക്കുമുതലിനു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയതായാണ് വിവരം. ജിസിസി സെന്ററുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഏഷ്യാ പസഫിക് ആഫ്രിക്ക സെന്ററുകളിലും ഈ വീക്കെന്‍ഡില്‍ ചിത്രമെത്തും.
ചാന്ദ്‌നി ശ്രീധറാണ് ചിത്രത്തിലെ നായിക. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ തൊഴില്‍ രഹിതനായ ഒരു യുവാവായാണ് ടോവിനോ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ