കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നാളെ തിയറ്റര്‍ തുറക്കും

കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നാളെ തിയറ്റര്‍ തുറക്കും

കോവിഡ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 5 ജില്ലകളില്‍ കൊല്ലം ഒഴികെയുള്ള ജില്ലകളെ സി വിഭാഗത്തില്‍ നിന്ന് മാറ്റി. ഇതോടെ പത്തനംതിട്ട, ഇടുക്കി, കോട്ടയം, തിരുവനനന്തപുരം എന്നീ ജില്ലകളില്‍ അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാകും. ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ഹൃദയം മികച്ച കളക്ഷനോടെ മുന്നേറുന്നതിനിടയിലാണ് 5 വലിയ ജില്ലകളിലെ തിയറ്ററുകള്‍ അടയ്ക്കപ്പെട്ടത്. ഇപ്പോള്‍ തിയറ്ററുകള്‍ തുറക്കുന്നത് ചിത്രത്തിന്‍റെ 50 കോടി ക്ലബ് സാധ്യതകളെ ബലപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് വലിയ ചിത്രങ്ങള്‍ ഇനിയും മാറ്റിവെക്കപ്പെടാതെ തിയറ്ററുകളിലെത്തുന്നതിനും തീരുമാനം വഴിയൊരുക്കും.

Theaters are reopening in 4 more districts from tomorrow. Kollam theaters will remain shut.

Film scan Latest