ഗ്രേറ്റ് ഫാദര്‍ സിനിമയില്‍ മമ്മൂട്ടിയുടെ മാസ് പ്രകടനത്തിന് കൂട്ടായി നിന്ന ബ്ലാക്ക് ബീസ്റ്റിനെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. മകള്‍ക്കായി എതിരാളിയെ വേട്ടയാടാന്‍ ഒരുങ്ങുന്ന ഡേവിഡിന്റെ അടുത്ത വരവ് എങ്ങനെയാകുമെന്ന് വ്യക്തമാക്കുന്ന ഇന്റര്‍വെല്‍ ബ്ലോക്കിനും പഞ്ച് നല്‍കിയത് ആ ബ്ലാക്ക് ബീസ്റ്റ് ആയിരുന്നു. അതു വരെ പൊടിപിടിച്ച് കിടന്ന വണ്ടി നൈനാന്‍ ചില ഉദ്ദേശ്യങ്ങള്‍ക്കായി പൊിതട്ടിയെടുക്കുകയാണ്. മിത്സുബുഷിയുടെ പജീറോയെ സിനിമയ്ക്കായി ബ്ലാക്ക് ബീസ്റ്റ് ആയി ഒരുക്കി എടുത്തത് തിരുവല്ലാക്കാരന്‍ മിഥുന്‍ രാജാണ്.
ബെംഗളൂരുവില്‍ റെസ്റ്റോറന്റ് ഉടമയായ മിഥുന്‍ മുമ്പും ചില ചിത്രങ്ങള്‍ക്കായി വാഹനം മോഡിഫൈ ചെയ്തു നല്‍കിയിട്ടുണ്ട്. 20 ദിവസങ്ങളെടുത്താണ് ഗ്രേറ്റ് ഫാദറിലെ മാസ് വാഹനം തയാറാക്കിയത്. ഒന്നര ലക്ഷം രൂപ ഇതിന് ചെലവ് വന്നു. ഗാള്‍ഡന്‍ കളറായിരുന്ന വാഹനത്തിന് ബ്ലാക്ക് മാറ്റ് റാപ്പ് നല്‍കി. കൂടാതെ സ്‌നോര്‍ക്കലും, മാക്‌സിസിന്റെ ബിഗ്‌ഹോണ്‍ 764 ടയറും ഹെല്ലയുടെ എട്ടു ഫോഗ് ലാമ്പുകളും നല്‍കി.
മമ്മൂട്ടി കാര്‍ സ്റ്റണ്ട് ചെയ്യുന്ന രംഗങ്ങളിലെല്ലാം ഈ വാഹനവും തിളങ്ങി. ചിത്രത്തില്‍ മമ്മൂട്ടി ഉപയോഗിക്കുന്ന മറ്റൊരു വാഹനമായ ലക്‌സസിലും ആര്യ ഉപയോഗിക്കുന്ന മഹീന്ദ്രനാഥിലും മോഡിഫിക്കേഷനുകള്‍ വരുത്തിയത് മിഥുന്‍ തന്നെ.
Tags:haneef adenimammoottythe great father