എസ് എസ് രാജമൗലിയുടൈ ബ്രഹ്മാണ്ഡ മാജിക് ബാഹുബലി2- ദ കണ്‍ക്ലൂഷന്‍ തിയറ്ററുകളില്‍ ആരവങ്ങള്‍ സൃഷ്ടിക്കവേ ചിത്രത്തിനു പിന്നിലെ കാര്യങ്ങളെക്കുറിച്ച് ചില നെഗറ്റിവ് വാര്‍ത്തകളും പുറത്തുവരികയാണ്. രണ്ടാം ഭാഗത്തില്‍ തമന്നയുടെ പ്രാധാന്യം തീരെ കുറഞ്ഞുപോയത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ആദ്യ ഭാഗത്തിലെ നായികയായ തമന്നയ്ക്ക് രണ്ടാം ഭാഗത്തില്‍ ഒറ്റ സംഭാഷണം മാത്രമാണുള്ളതെന്നും ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടുന്ന ചിലര്‍ അതിന്റെ പേരില്‍ തമന്ന പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതായും പറയുന്നു. ചിത്രീകരണ ഘട്ടത്തില്‍ തമന്ന ഇതിനെച്ചൊല്ലി രാജമൗലിയുമായി ഉടക്കിയെന്നും ഗോസിപ്പുകളുണ്ട്. എന്നാല്‍ ഇതിലൊന്നും ഒരു വാസ്തവവുമില്ലെന്നാണ് തമന്ന പറയുന്നത്.
താന്‍ പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. എത്ര രംഗങ്ങള്‍ ഉണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞ് തന്നെയാണ് ബാഹുബലിയുടെ ഭാഗമായത്. ആദ്യ രംഗത്തുള്ള പ്രാധാന്യം രണ്ടാം ഭാഗത്തിലും ഉണ്ട്. ക്ലൈമാക്‌സ് പോര്‍ഷനില്‍ ഉണ്ടാകുമെന്ന് മുന്‍പ് രാജമൗലി സാര്‍ പറഞ്ഞത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലൈമാക്‌സ് രംഗത്തില്‍ ഉണ്ടാകില്ല എന്ന് നേരത്തേ അറിയാമായിരുന്നു എന്നും തമന്ന പറയുന്നു.
ബാഹുബലിയുടെ കേരളത്തില്‍ നടന്ന പ്രൊമോഷന്‍ പരിപാടികളില്‍ തമന്ന പങ്കെടുത്തിരുന്നു.
Tags:bahubali 2Bahubali the conclusionss rajamoulithamanna